നിപയെ അതീജീവിച്ച നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഇന്ന് ആശുപത്രി വിടും

ajanya

നിപയെ അതിജീവിച്ച നഴ്സിങ്ങ് വിദ്യാർത്ഥിനി അജന്യ ഇന്ന് ആശുപത്രി വിടും. അജന്യ വൈറസ് ബാധയില്‍ നിന്ന് മുക്തയായിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും കേന്ദ്ര സംഘത്തിന്റെ ഉപദേശത്തെ തുടര്‍ന്ന് ആശുപത്രിയില്‍ തുടരുകയായിരുന്നു. തുടര്‍ച്ചയായി നടത്തിയ അജന്യയുടെ രക്ത പരിശോധനയുടെ ഫലം നെഗറ്റീവ് ആണ്. അജന്യക്ക്  തുടർ പരിചരണം ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. നിപക്കെതിരായ ജാഗ്രത  ഈ മാസം അവസാനം വരെ തുടരും. രോഗം ഭേദമായ ഉപീഷ് വരുന്ന വ്യാഴാഴ്ച ആശുപത്രി വിടും. കോഴിക്കോട് ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. സ്ക്കൂളുകള്‍ നാളെ തുറക്കും.

ajanya

 


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top