Advertisement

കാറപകടത്തില്‍ നടി മേഘ മാത്യുവിന് പരിക്ക്

June 11, 2018
1 minute Read
mekha mathew

കാറപകടത്തില്‍പ്പെട്ട് നടി മേഘ മാത്യുവിന് പരിക്ക്. ഒരു മെക്സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് മേഘ. എറണാകുളം മുളന്തുരുത്തിയ്ക്ക് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്. മേഘയാണ് കാറ് ഓടിച്ചിരുന്നത്. കോട്ടയത്തെ വീട്ടിലേക്ക് സഹോദരന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു മേഘ. കാറില്‍ മേഘ മാത്രമാണ് ഉണ്ടായിരുന്നത്. കാറ് തലകീഴായി മറിഞ്ഞു, കാറില്‍ അരമണിക്കൂറോളം നേരം കുടുങ്ങിക്കിടന്ന താരത്തെ തിരിച്ചറിഞ്ഞ ഒരു ഫോട്ടോഗ്രാഫര്‍ ആശുപത്രിയിലാക്കുകയായിരുന്നു. മേഘയുടെ കൈയ്ക്ക് നിസ്സാര പരിക്കുണ്ട്.

mekha mathew

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top