ഫിഫ ലോകകപ്പ് 2018; ഉദ്ഘാടന ചടങ്ങ് ഇത്തവണ വ്യത്യസ്തം
ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് ഈ വർഷം പതിവിലും വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങളുടെ കിക്ക് ഓഫിന് വെറും അരമണിക്കൂർ മുമ്പാണ് ഉദ്ഘാടന ചടങ്ങുകൾ അരങ്ങേറുക. പ്രദേശിക സമയം ആറ് മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുക.
ഇത്തവണ സംഗീതത്തിനായിരിക്കും ഊന്നൽ നൽകുക. ലോകപ്രശസ്ത ഗായകൻ റോബി വില്യംസ്, റഷ്യൻ സോപ്രാനോ ഐഡ ഗരിഫുലീന എന്നിവരാണ് ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടാൻ ഗംഭീരപ്രകടനങ്ങളുമായി ലോകത്തിന് മുന്നിൽ എത്തുന്നത്. ഫുട്‌ബോൾ ഇതിഹാസം റൊണാൾഡോയും വേദിയിലെത്തും.
എല്ലാത്തവണത്തെയും പോലെ ഫുട്‌ബോളിനെ മാത്രമല്ല, മറിച്ച് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെയും ഉദ്ഘാടന ചടങ്ങിൽ ആഘോഷമാക്കും.
റോബീ ഫീൽഡിങ്ങിന്റെ ഭാര്യയാണ് ഗായികയായ അയ്ഡ. ഓഗസ്റ്റ് 2010 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ബ്രൈഡ്‌സ്‌മെയ്ഡുകൾക്ക് പകരം തങ്ങളുടെ എട്ട് നായകളെ കൂട്ടിയതും, ജേംസ് ബോണ്ട് തീമിലുള്ള വിവാഹ സൽക്കാരവും അന്ന് ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here