നടി ശ്വേതാ മേനോന് ഭീഷണി

swetha menon

നടി ശ്വേതാ മേനോന് ഭീഷണി. ഫോണിലൂടെയാണ് ഭീഷണി എത്തിയത്. സിനിമാ സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തുവെന്ന് അറിയിച്ച ഫോണ്‍ സന്ദേശത്തിന് പിന്നാലെയാണ് ഭീഷണി വന്നത്.  മുംബൈയിലെ സൈബര്‍ സെല്ലില്‍ താരം പരാതി നല്‍കി.
അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തെന്ന വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെയാണ് ഇത്തരം ഫോണ്‍ വിളികള്‍ ഉണ്ടായതെന്നാണ് ശ്വേത പറഞ്ഞത്. ഇരു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് താരം പറയുന്നത്.   അമ്മയില്‍ എക്സിക്യൂട്ടീവ് മെമ്പറായി തെരഞ്ഞെടുത്തത് അംഗീകാരമായി കാണുന്നുവെന്നും തനിക്ക് വേണ്ടി സംസാരിക്കാന്‍ ഒരു വക്താവിന്‍റെ ആവശ്യമില്ലെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ പിന്തുണച്ചതിന് അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മുകേഷ്, കെ ബി ഗണേഷ് കുമാര്‍ എന്നിവര്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു

swetha menon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top