മകനെ പീഡിപ്പിച്ചെന്ന് മൂന്ന് വര്‍ഷത്തിന് ശേഷം മാതാവ്; പിതാവിന് ജാമ്യം

ആറുവയസുകാരനെ പിതാവ് ലൈംഗികമായി ദുരുപയോഗിച്ചു എന്നാരോപിച്ച് നൽകിയ പരാതിയിൽ തൃശൂർ സ്വദേശിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു .മകനെ പിതാവ് ലൈംഗീകമായ അഭിവാഞ്ചയോടെ സ്പർശിച്ചു എന്നാരോപിച്ച് മാതാവ് ചൈൽഡ് ലൈനിന് പരാതി നൽകുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതർ അറിയിച്ചതിനെ തുടർന്ന് പിതാവിനെതിരെ കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്തു. എന്നാല്‍ സംഭവം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞാണ് ഭാര്യ ഭർത്താവിനെതിരെ പരാതി നൽകിയതെന്നും ഇരുവരും തമ്മിലുള്ള ബന്ധം വഷളായ ശേഷമാണ് പരാതിയെന്നും കണ്ടെത്തിയാണ് കോടതി കുട്ടിയുടെ പിതാവിനു ജാമ്യം അനുവദിച്ചത് .
2015 നവംബറിലാണ് പരാതിക്കാധാരമായ സംഭവം ഉണ്ടായത് .ഭർത്താവ് മകനോട് ലൈംഗീകമായ ഉദ്ദേശത്തോടെ അനുചിതമായി പെരുമാറിയെന്നായിരുന്നു സ്കൂൾ ടീച്ചറായ മാതാവിന്റെ പരാതി. 2017 നവംമ്പർ 17 ന് യുവതി ഭർത്താവിനെതിരെ
ചൈൽഡ് ലൈന് പരാതി നൽകുകയും ചെയ്തു .19 ന് കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് കേസ് രജിസ്റ്റർ ചെയ്തു .2015ൽ നടന്ന സംഭവം ഒരു ടീച്ചർ
കൂടിയായ മാതാവിന് അന്നേ അറിയാമായിരുന്നുവെന്നും ഒരിടത്തും അന്ന് പരാതിപ്പെടാതിരുന്ന മാതാവ്, ഭാര്യാ – ഭർതൃ ബന്ധം വഷളായ ശേഷമാണ് പരാതി ഉന്നയിച്ചതെന്നും കോടതി നിരീക്ഷിച്ചു .ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ ഭർതൃപീഡനം ആരോപിച്ചും കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കുടുംബ കോടതിയിലും യുവതി കേസ് നൽകിയിട്ടുണ്ടന്നും കോടതി കണ്ടെത്തി .ഈ രണ്ടു കേസുകൾ നിലനിൽക്കെയാണ് മകനെ പീഡിപ്പിച്ചെന്നാരോപിച്ച് പിതാവിനെതിരെയുള്ള മാതാവ് പരാതി നല്‍കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here