Advertisement

കെപിസിസി നേതൃയോഗം ഇന്ന്

June 12, 2018
0 minutes Read
kpcc

കെപിസിസി നേതൃയോഗം രാവിലെ ഇന്ദിരാഭവനിൽ നടക്കും. കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍ അധ്യക്ഷനാകുന്ന യോഗത്തിൽ കെപിസിസി ഭാരവാഹികള്‍, പാർലമെന്‍ററി പാർട്ടി ഭാരവാഹികള്‍, ഡിസിസി അധ്യക്ഷന്മാര്‍ എന്നിവര്രാ‍ പങ്കെടുക്കും.  രാജ്യസഭാ സീറ്റ് കേരളാകോണ്‍ഗ്രിസിന് വിട്ടുനൽകിയ വിഷയത്തിൽ ക‍ഴിഞ്ഞ ദിവസം രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നടന്ന ചര്‍ച്ചയുടെ തുടർച്ച ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരസ്യപ്രസ്താവനകളും വിമര്‍ശനങ്ങളും വിലക്കിയതായി കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്നലെ വ്യക്തമാക്കിയിരുന്നു.ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ചാണ് പി.ജെ. കുര്യന്‍ ഇന്നലെ യോഗത്തില്‍ സംസാരിച്ചത്.  എന്നാല്‍ നേതൃനിരയിലെ നേതാക്കള്‍ക്കെതിരെ ഇന്ന് നടക്കുന്ന യോഗത്തിലും വിമര്‍ശനം ഉയരും.
അതേസമയം യോഗം നടക്കുന്ന ഇന്ദിരാഭവന് മുന്നില്‍ മുല്ലപ്പളളി രാമചന്ദ്രനെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട പോസ്റ്ററുകളാണ് ഇവ. തിരുവനന്തപുരം ഡിസിസി ഓഫീസിന്‍റെ മുന്നിലും സമാനമായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top