Advertisement

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യം: എം.എം. മണി

June 12, 2018
Google News 0 minutes Read
mm mani

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.എം. മണി. കെ.എസ്.ഇ.ബിക്ക് നിലവില്‍ 7,300 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. ബോര്‍ഡിന്റെ ചെലവുകള്‍ നിരക്ക് വര്‍ധനയിലൂടെ മാത്രമേ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍, ഇക്കാര്യങ്ങളെ കുറിച്ച് മുന്നണിയില്‍ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് മന്ത്രിയെന്ന നിലയിൽ തനിക്കോ തന്‍റെ പാർട്ടിക്കോ എതിർപ്പില്ലെന്നു പറഞ്ഞ മണി പദ്ധതിക്കാവശ്യമായ എല്ലാ അനുമതികളും ലഭിച്ചിട്ടുള്ളതാണെന്നും അറിയിച്ചു. എന്നാൽ മുന്നണിയിൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ട്. അതിനാൽ അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷമേ ഇതു സംബന്ധിച്ച് കൂടുതൽ ആലോചക‍ളിലേക്ക് കടക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here