Advertisement

കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് അന്വേഷണസംഘം; റിപ്പോര്‍ട്ട് ഐജിയ്ക്ക് കൈമാറി

June 12, 2018
0 minutes Read
kevin new

ദുരഭിമാനകൊലയ്ക്കിരയായ കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് ഉറപ്പിച്ച് അന്വേഷണസഘം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സംഘം ഐജി വിജയ് സാഖറെയ്ക്ക് സമര്‍പിച്ചു. കൃത്യം നടന്ന സ്ഥലത്തും പരിശോധന വേണമെന്ന് സംഘം റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. തെന്മലയിലെ പരിശോധനയ്ക്ക് ശേഷം മാത്രമേ അന്തിമ നിഗമനത്തിലെത്താൻ സാധിക്കൂവെന്നും സംഘം റിപ്പോര്‍ട്ടില്‍ വിശദമാക്കി. പോലീസിന്റെ മറുപടി ലഭിച്ച ശേഷം തെന്മലയിൽ പരിശോധന നടത്തുമെന്നും സംഘം വിശദമാക്കി. അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ കെവിന്‍ മുങ്ങിമരിച്ചുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top