Advertisement

കാനറാ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ച

June 12, 2018
Google News 1 minute Read
atm

ബാംഗ്ലൂരിലെ കാനറാ ബാങ്കിന്റെ എടിഎമ്മില്‍ വന്‍ കവര്‍ച്ച. അഞ്ച് ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. അനെക്കല്‍ ജില്ലയിലെ കമ്മസാന്ദ്രയിലെ എടിഎമ്മിലെ പണമാണ് കവര്‍ന്നത്. ഈ എടിഎമ്മില്‍ സെക്യൂരിറ്റി ഇല്ലായിരുന്നു. എടിഎമ്മിനുള്ളിലെ സിസിടിവി ക്യാമറകളില്‍ ഒന്ന് തുണിമൂടിയ അവസ്ഥയിലും മറ്റൊന്ന് ദിശമാറ്റി വച്ചിരിക്കുന്ന അവസ്ഥയിലുമാണ്. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. എടിഎം പ്രവര്‍ത്തന രഹിതമായെന്ന മെസേജ് ലഭിച്ച ബാങ്ക് അധികൃതര്‍ പണം നിറയ്ക്കാന്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ബാങ്ക് അധികൃതര്‍ തന്നെയാണ് പോലീസിനെ വിവരം അറിയിക്കുന്നത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here