മരട് അപകടം; ഡ്രൈവറിന് ശ്രദ്ധക്കുറവുണ്ടായെന്ന് ആര്‍ടിഒ

മരടില്‍ ഡേ കെയര്‍ കുട്ടികളെ കൊണ്ട് പോയ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറിന് ശ്രദ്ധക്കുറവുണ്ടായെന്ന് ആര്‍ടിഒ. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ആര്‍ടിഒ സമര്‍പ്പിച്ചു .ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികളും ആര്‍ടിഒ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ കുളത്തില്‍ മുങ്ങിപ്പോയ ബാബു എന്ന ഡ്രൈവര്‍ അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തിട്ടുണ്ട്. കൈവരിയില്ലാത്ത കുളത്തിന് സമീപത്തുള്ള റോഡിന് രണ്ട് മീറ്ററാണ് വീതി. ഇവിടെയുള്ള വളവ് വീശി എടുത്തതാണ് അപകടത്തിന് കാരണമായതെന്നാണ് ആര്‍ടിഒ പറയുന്നത്. വാഹനം അമിത വേഗതയില്‍ ആയിരുന്നെന്ന് സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഈ കുളത്തിന് സംരക്ഷണ ഭിത്തി കെട്ടണമെന്ന് വളരെക്കാലമായി നാട്ടുകാര്‍ ആവശ്യപ്പെടുന്നതാണ്. അപകട മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകളും ഇവിടെയില്ല. പാലല്‍ നിറഞ്ഞ കുളം റോഡിന്റെ അതേ നിരപ്പിലാണ് ഉള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here