ഉത്തരകൊറിയയുമായി സഹകരണം ഘട്ടംഘട്ടമായി, ഉപരോധം തുടരും; ട്രംപ്

ഉത്തരകൊറിയയുമായി സഹകരണം ഘട്ടം ഘട്ടമായാണ് ഉണ്ടാക്കുകയെന്ന് ട്രംപ്. ആണവനിരായുധീകരണം പൂര്‍ത്തിയാകുന്നത് വരെ ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.ചരിത്രപരമായ കൂടിക്കാഴ്ചയാണ് അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ നടന്നതെന്ന് സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിക്കുശേഷം ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതികരിച്ചു. നാല് മണിക്കൂറോളമാണ് ഇരുവരും ചര്‍ച്ച നടത്തിയത്.
കഴിഞ്ഞ കാര്യങ്ങള്‍ കഴിഞ്ഞു, അമേരിക്കയുമായി ബന്ധം സ്ഥാപിക്കാനായതില്‍ സന്തോഷമുണ്ടെന്നാണ് കിം പ്രതികരിച്ചത്. ഉചിതമായ സമയത്ത് കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും ഉത്തരകൊറിയയുമായി ഒരു പുതിയ ബന്ധം ഉണ്ടാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്നും ട്രംപ് വ്യക്തമാക്കി. ജി 7 ഉച്ചകോടിയില്‍ അമേരിക്കയ്ക്ക് കോട്ടം വന്നിട്ടില്ല. ചൈനയുമായി സഹകരണം ശക്തമാക്കും. ഇപ്പോഴുള്ള ബന്ധം പരിമിതമാണെന്നും മിസൈല്‍ പരീക്ഷണ ശാല പൂട്ടാമെന്ന് കിം സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ‘തങ്ങളുടെ ഭൂതകാലം മാറ്റിവക്കുകയാണ്. ലോകം പുതിയ മാറ്റങ്ങളാണ് ഇനി വീക്ഷിക്കുക. ഈ ചര്‍ച്ച സാധ്യമാക്കിയതിന് ഡൊണാള്‍ഡ് ട്രംപിന് എന്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു’ എന്നാണ് സമാധാന ഉടമ്പടിയില്‍ ഒപ്പ് വച്ച ശേഷം കിം പ്രതികരിച്ചത്.
സിംഗപ്പൂരിലെ ദ്വീപ് റിസോര്‍ട്ടായ സെന്റോസയിലെ ക്യാപെല്ല ഹോട്ടലിലാണ് കൂടിക്കാഴ്ച നടന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here