ലോകത്തെ ഏറ്റവും ആഴമേറിയ നീന്തൽക്കുളത്തിൽ ശ്വാസമടക്കിപ്പിച്ച് ഒരു നൃത്തം ! വീഡിയോ
ശ്വാസമടക്കിപ്പിച്ച് എത്ര സമയം വെള്ളത്തിനടിയിൽ നിൽക്കാൻ കഴിയും ? രണ്ട് മിനിറ്റു വരെ ഒരു ശരാശരി മനുഷ്യന് വെള്ളത്തിനടിയിൽ ശ്വാസമടക്കിപ്പിടിക്കാൻ സാധിക്കും. എന്നാൽ ജൂലി ഗോടിയർ എന്ന ആറ് മിനിറ്റോളമാണ് വെള്ളത്തിനടിയിൽ ശ്വാസമടക്കിപ്പിടിച്ചത്. വെുതെ ശ്വാസമടക്കിപ്പിടിച്ച് നിശ്ചലമായി നിൽക്കുകയായിരുന്നില്ല, മറിച്ച് നൃത്തം ചെയ്യുകയായിരുന്നു !
അമ എന്ന ഹ്രസ്വചിത്രത്തിനുവേണ്ടിയാണ് ജൂലി ഈ സാഹസത്തിന് മുതിർന്നത്. അമ ഒരു നിശബ്ദ ഹ്രസ്വചിത്രമാണ്. വെനീസിൽ സ്ഥിതി ചെയ്യുന്ന ലോകത്തെ ഏറ്റവും ആഴമേറിയ നീന്തൽ കുളത്തിലായിരുന്നു ജൂലിയുടെ പ്രകടനം.
‘വുമൺ ഓഫ് സീ’ എന്നാണ് ഈ നൃത്തത്തിന് അണിയറപ്രവർത്തകർ നൽകിയിരിക്കുന്ന പേര്. ലോക വനിതാ ദിനത്തിൽ നാൽപ്പതോളം സ്ഥലങ്ങളിൽ ഈ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചിരുന്നു.
അലെയ്ക്‌സ് സെഗ്യൂര എന്ന സ്‌പെയിൻ സ്വദേശി 24 മിനിറ്റും 3 സെക്കൻഡും വെള്ളത്തിനടിയിൽ ശ്വാസമടക്കിപ്പിടിച്ച് നിന്നിട്ടുണ്ട്. ഇതിലൂടെ അലെയ്ക്‌സ് ലോകറെക്കോർഡും നേടിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here