നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

dileep dileep to answer about private security dileep went to dubai

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍. ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി അപ്രതീക്ഷിതമായി ഇന്നലെ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജൂലൈ 10നാണ് കേസില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഒക്ടോബര്‍ മൂന്നിന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
ഫെബ്രുവരി 17നാണ് നടിയെ ഓടുന്ന കാറിൽ പൾസർ സുനിയും സംഘവും ആക്രമിച്ചത്. ദിലീപ് ക്വട്ടേഷന്‍ നല്‍കിയതിന്‍ പ്രകാരമാണ് നടിയെ ആക്രമിച്ചതെന്നാണ് പള്‍സര്‍ സുനി വ്യക്തമാക്കിയത്.

Loading...
Top