ഡിസിസി ഓഫീസില്‍ ശവപ്പെട്ടി വച്ച സംഭവത്തില്‍ കെഎസ് യു നേതാക്കളോട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം

രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയതിൽ പ്രതിഷേധിച്ച് ഡിസിസി ഓഫീസില്‍ ശവപ്പെട്ടി വച്ച സംഭവത്തില്‍ കെഎസ് യു നേതാക്കളോട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടി വച്ചത്. റീത്തും,കരിങ്കൊടിയും ശവപ്പെട്ടിയോടൊപ്പം വച്ചിരുന്നു. ഞങ്ങളുടെ മനസിൽ നിങ്ങൾ മരിച്ചു’,’ കോൺഗ്രസിനെ ഒറ്റികൊടുത്ത യൂദാസുകളുാണ് ഉമ്മൻചാണ്ടിയും ചെന്നിത്തലയും’ എന്നെല്ലാം എഴുതിയ നേതാക്കളെ വിമര്‍ശിക്കുന്ന നോട്ടീസുകളും ഇവിടെ പതിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, കോതമംഗലം നഗരസഭാ കൗൺസിലറും കെഎസ്‍യു സംസ്ഥാന സെക്രട്ടറിയുമായ അനൂപ് ഇട്ടന്റെ നേതൃത്വത്തിലാണ് ശവപ്പെട്ടി വച്ചതെന്ന് പോലീസ് കണ്ടെത്തിയത്. വടുതലയിലുള്ള ശവപ്പെട്ടിക്കടയില്‍ കെഎസ് യു നേതാക്കള്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ കെഎസ്‍യു മുൻ സംസ്ഥാന സെക്രട്ടറി സബീർ മുട്ടം, കെ സുധാകരന്‍റെ ഡ്രൈവർ മുജീബ് എന്നിവരുമുണ്ട്.
coffin issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here