Advertisement

നെല്‍വയല്‍- തണ്ണീര്‍ത്തട നിയമ ഭേദഗതി; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

June 13, 2018
1 minute Read
Pinarayi Vijayannnn

നെല്‍വയല്‍- തണ്ണീര്‍ത്തട നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതലയോഗം ചേരും. മുഖ്യമന്ത്രിയാണ് യോഗം വിളിച്ചിരിക്കുന്നത്. നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമത്തില്‍ നിന്ന് നഗരപ്രദേശങ്ങളെ ഒഴിവാക്കുന്നത് ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. റവന്യൂ, കൃഷി മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. പ്രസ്തുത ബില്‍ നിയമസഭയുടെ പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചിരിക്കുന്നത്. പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി നികത്തുമ്പോഴുണ്ടാകുന്ന മാനദണ്ഡങ്ങള്‍, നടപടി ക്രമങ്ങള്‍ എന്നിവയില്‍ ഇളവ് വരുത്തുന്നതുമായി ബന്ധപ്പെട്ട് ബില്ലില്‍ ഭേദഗതി കൊണ്ടുവരികയാണ് ആലോചനയിലുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top