കനത്ത മഴ; കോട്ടയത്തെ ആറ് പഞ്ചായത്തുകളിലെയും ആലപ്പുഴയിലെ നാല് താലൂക്കുകളിലെയും സ്‌കൂള്‍ക്ക് വ്യാഴാഴ്ച അവധി

students

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കോട്ടയം ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും ക​ള​ക്ട​ർ വ്യാ​ഴാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലേ​യും ആ​ർ​പ്പു​ക്ക​ര, അ​യ​മ്നം, കു​മ​ര​കം, തി​രു​വാ​ർ​പ്പ്, മ​ണ​ർ​കാ​ട്, വി​ജ​യ​പു​രം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്കൂ​ളു​ക​ൾ​ക്കും വ്യാ​ഴാ​ഴ്ച അ​വ​ധി​യാ​ണ്.

 ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലുള്ള സ്‌കൂളുകള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചേ​ർ​ത്ത​ല, കു​ട്ട​നാ​ട്, അ​മ്പ​ല​പ്പു​ഴ, കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 

Loading...
Top