കെപിസിസി വക്താവ് സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്

കെപിസിസി വക്താവ് എന്ന സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് രാജ്മോഹന്‍ ഉണ്ണിത്താന് ഹൈക്കമാന്‍ഡിനെ സമീപിച്ചു. രാജ്യസഭാ സീറ്റ് വിവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധികള്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് രാജ്മോഹന്‍ ഉണ്ണിത്താന്റെ ആവശ്യം. ഓരോരുത്തർക്ക് വേണ്ടി വാദിക്കുന്പോൾ അവരുടെ ഗ്രൂപ്പായി തന്നെ ചിത്രീകരിക്കുന്നു. വിലക്ക് ലംഘിച്ച പരസ്യപ്രസ്താവനകൾ നടത്തിയവർക്കെതിരെ നടപടി വേണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് വേണ്ടി മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പാര്‍ട്ടി വക്താവാണ് രാജ്മോഹന്‍ ഉണ്ണിത്താന്. രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് നേതാക്കള്‍ പരസ്യപ്രസ്താവനകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് കെപിസിസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ പെരുമാറ്റചട്ടവും നിലവില്‍ വന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here