കോഴിക്കോട് നാലിടത്ത് ഉരുള്‍പ്പൊട്ടല്‍

കോഴിക്കോട് നാലിടത്ത് ഉരുള്‍പ്പൊട്ടി. കക്കയം, പുല്ലൂരാംപാറ, കരിഞ്ചോല. ചമല്‍ എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടിയത്. കക്കയം അങ്ങാടിയ്ക്ക് മുകളിലേക്കാണ് ഉരുള്‍പ്പൊട്ടിയത്. കട്ടിപ്പാറ കരിഞ്ചോലയിലെ ഉരുള്‍പ്പെട്ടലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. കോഴിക്കോടിന്റെ മലയോരഭാഗങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്. കോഴിക്കോട്ടെ ക്വാറികളുടെ പ്രവര്‍ത്തനം നിറുത്തിവയ്ക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. . താമരശ്ശേരി ചുരം റോഡില്‍ മരം വണ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. മരം മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറക്കം, പ്രദേശവാസികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവമ്പാടി അടക്കമുള്ള പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. പലവീടുകളിലും വെള്ളം കയറി. പലരേയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാനായിട്ടില്ല.
മലപ്പുറത്ത് എടവണ്ണ ചാത്തല്ലൂരിലും ഉരുള്‍പ്പൊട്ടി. മണ്ണൊലിച്ച് ഇവിടെ റോഡ് ഗതാഗതം തടസ്സപ്പെട്ടു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം 76അടി തുറന്നു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. പുഴകളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here