ഊട്ടിയിൽ ബസ് അപകടം; 6 മരണം

ഊട്ടി കൂനൂർ റോഡിൽ തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻറെ ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ രണ്ടു സ്ത്രീകളുൾപ്പെടെ ആറു പേർ മരിച്ചു. 28 പേർക്ക് പരുക്കേറ്റു. പരിക്കേറ്റവരെ ഊട്ടിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം നടക്കുമ്പോൾ നാൽപ്പതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. കോയമ്പത്തൂരിൽ നിന്നും ഊട്ടിക്ക് പോയ ബസാണ് നിയന്ത്രണം വിട്ട് 50 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്.
കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. അപകടത്തിൽ ബസ് പൂർണമായും തകർന്നു. വളരെ പണിപ്പെട്ടാണ് പരിക്കേറ്റവരെ അപകട സ്ഥലത്ത് നിന്നും ആശുപത്രിയിൽ എത്തിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here