32 രാജ്യങ്ങള്‍, 32 ദിവസം, 64 കളികള്‍; ലോകത്തിലെ എറ്റവും വലിയ കായിക മാമാങ്കത്തിന് കിക്കോഫ് മുഴങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം…

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കിക്കോഫ് മുഴങ്ങും. ലോകം മുഴുവന്‍ ഇനി കാല്‍പന്തുകളിയില്‍ ലയിക്കും. റഷ്യയിലെ 11 നഗരങ്ങളിലായി 12 സ്റ്റേഡിയങ്ങളാണ് ലോകകപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്നത്. 32 ദിവസങ്ങളിലായി 64 കളികള്‍…32 രാജ്യങ്ങള്‍ക്കുവേണ്ടി ബൂട്ടണിയാന്‍ തയ്യാറായി നില്‍ക്കുന്നത് 736 കളിക്കാര്‍. ആര് വീഴും, ആര് വാഴും എന്നതെല്ലാം അപ്രവചനീയം. നിലക്കാത്ത ആര്‍പ്പുവിളികളില്‍ തുപ്പല്‍ വറ്റിയ തൊണ്ടകളുമായി കോടിക്കണക്കിന് ഫുട്‌ബോള്‍ ആരാധകരുടെ കണ്ണും കാതും ഇനി റഷ്യയിലേക്ക്. 21-ാം ലോകകപ്പ് ഫുട്‌ബോളിന് മോസ്‌കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് കിക്കോഫ്. ആതിഥേയരായ റഷ്യ ഗ്രൂപ്പ് മത്സരത്തില്‍ സൗദി അറേബ്യയെ നേരിടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here