ഇതാ നാടന്‍ ഹിഗ്വിറ്റ

ഏറ്റവും ക്രേസിയസ്റ്റ് ഗോള്‍ കീപ്പറാരാണെന്ന് ചോദിച്ചാല്‍ കൊളംബിയയുടെ ഗോള്‍വല കാവല്‍ക്കാരന്‍ ജോസെ റെനെ ഹിഗ്വിറ്റ സപാറ്റെയുടെ പേരാണ് ഫുട്ബോളിനെ സ്നേഹിക്കുന്നവര്‍ ആദ്യം പറയുക. എല്‍ ലോകോ (മാഡ് മാന്‍) എന്നാണ് അദ്ദേഹത്തിന്റെ വിളിപ്പേര് തന്നെ. അങ്ങനെ ഭ്രാന്തമായാണ് ഹിഗ്വിറ്റ തന്റെ ഗോള്‍ വല കാക്കുന്നത്. സ്കോര്‍പിയന്‍ കിക്ക് എന്ന അതിപ്രശസ്തമായ കിക്കാണ് ഹിഗ്വിറ്റയുടെ പേരിനോട് ഏറ്റവും അടുത്ത് കിടക്കുന്നത്. 1995ലെ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിനിടെയായിരുന്നു ഈ ലോക പ്രശസ്ത കിക്ക്.
ഫുട്ബോള്‍ ദിനങ്ങള്‍ അടുത്തതോടെ ലോകത്തിന്റെ മുക്കും മൂലയും ശ്വസിക്കുന്നതേ ഫുട്ബോള്‍ ആണെന്നായിട്ടുണ്ട്. കൊച്ച് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അവര്‍ ആരാധിക്കുന്ന ടീമിന്റെ ജഴ്സിയണിഞ്ഞാണ് വീടിന് പുറത്തിറങ്ങുന്നത് തന്നെ. ഒഴിവുള്ള ദിവസങ്ങളില്‍ ബാറ്റും ബോളും താഴെ വച്ച് ഫുട്ബോള്‍ കളിയുടെ പിന്നാലെയാണ് കുട്ടികളും മുതിര്‍ന്നവരും. അത്തരത്തില്‍ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയാണ്. അക്കൂട്ടത്തിലേക്കാണ് ഹ്വിറ്റിയുടെ സ്കോര്‍പിയോ കിക്കിനെ അനുസ്മരിപ്പിക്കുന്ന ഈ കിക്ക്.
ഹിഗ്വിറ്റയുടെ മറ്റ് പ്രകടനങ്ങള്‍ കാണാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here