Advertisement

കാലവര്‍ഷക്കെടുതി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 4 കോടി 57 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു

June 15, 2018
Google News 0 minutes Read

കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 4 കോടി 57 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് പണം അനുവദിച്ചത്. എട്ട് ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പണം വിനിയോഗിക്കും. കാലവര്‍ഷം കൂടുതല്‍ നാശം വിതച്ച കോഴിക്കോട് ജില്ലയില്‍ 1 കോടി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഡാമുകളുടെ ഷട്ടറുകള്‍ രാത്രി സമയത്ത് പൂര്‍ണ്ണമായും തുറക്കരുതെന്ന് തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here