Advertisement

അരവിന്ദ് കേജ്രിവാളിന്റെ സമരം തുടരുന്നു

June 15, 2018
Google News 0 minutes Read
arawind kejriwal

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഗവര്‍ണറുടെ വസതിയില്‍ നടത്തുന്ന സമരം തുടരുന്നു. നിരാഹാര സമരം നടത്തുന്ന ഉപമുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും ആരോഗ്യനില മോശമായി. പാര്‍ട്ടി പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്കു മാര്‍ച്ച് നടത്തി. പ്രശ്‌നത്തില്‍ ഇടപെടാമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ആം ആദ്മി പാര്‍ട്ടിയുടെ എംപിമാര്‍ക്ക് ഉറപ്പു നല്‍കി. തിങ്കളാഴ്ച മുതല്‍ മുഖ്യമന്ത്രി സമരത്തിലാണ്. ജനങ്ങള്‍ക്കു സേവനം നല്‍കാത്ത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ജനങ്ങളുടെ ഒപ്പുശേഖരണം നടത്താന്‍ കേജ്രിവാള്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here