‘എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇത് മരണമൊഴിയായ് കണക്കാക്കണം’…; യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രണയിച്ചതിന്റെ പേരില്‍ തന്റെ ജീവന് പോലും ഇപ്പോള്‍ ഭീഷണിയുണ്ടെന്ന് അമല്‍ എന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഗുണ്ടകളില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കാമുകിയുമായി ഒളിച്ചോടിയ യുവാവാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ചിലവ് സ്വദേശിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും മറ്റൊരു വിവാഹത്തിന് പെണ്‍കുട്ടിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഇരുവരും ഒളിച്ചോടിയെന്നും യുവാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഒളിച്ചോടിയ രണ്ടുപേരും ഇപ്പോള്‍ ചെറുപ്പളശേരി പോലീസ് സ്റ്റേഷനിലുണ്ടെന്നും യുവാവ് പറയുന്നു. തങ്ങളെ രണ്ട് പേരെയും വധിക്കാന്‍ സാധ്യതയുണ്ടെന്നും തങ്ങള്‍ ദുരഭിമാനക്കൊലയുടെ ഇരകളാകുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം…
പ്രിയ സുഹൃത്തുക്കളെ ,
ഇനിയുള്ള മണിക്കൂറുകൾക്കുള്ളിലോ ദിവസങ്ങൾക്ക് ഉള്ളിലോ ഒരു പക്ഷെ നിമിഷങ്ങൾക്കകമോ എന്താണെനിക് സംഭവിക്കുക എന്ന് വെക്തമല്ലാത്തതിനാലാണ് ഞാൻ ഇ പോസ്റ്റ് എഴുതുന്നത്
ദുരഭിമാന കൊലപാതങ്ങളുടെ ഇരകളിൽ എത്രമാതാവും എന്റെ പേരെന്നും എനിക്ക് അറിയില്ല. ഞാനും ചിലവ് സ്വദേശിയായ ഭീമ നാസറും തമ്മിൽ ഒരു വര്ഷത്തിലേറെയായ് പ്രെണയത്തിലാണ് അന്യമതസ്ഥർ ആയതിനാലും സാമ്പത്തിക ചുറ്റുപാടിൽ ഏറെ വ്യത്യാസവും.. ഞളുടെ പ്രെണയത്തെ വീട്ടുകാർ എതിർക്കുകയും ഭീമയെ മറ്റൊരു വിവാഹത്തിന് മാസങ്ങൾ ഏറെയായി വീട്ടുകാർ നിർബന്ധിക്കുന്നു.. സമ്മർദ്ദങ്ങളും വീട്ടിലെ ദേഹിബദ്രവാങ്ങും സഹിക്കാതെ വന്നപ്പോൾ ഇന്നലെ അവൾവിളിക്കുകയും ഈ നാട്ടിൽ നിന്ന് രേക്ഷപെടാൻ ഞങ്ങൾ ഇരുവരും തീരുമാനിച്ചു..
നിലവിൽ ഞാനും ഭീമായും ചെറുപ്പളശ്ശേരി പോലീസ് സ്റ്റേഷനിലാണ് ഉള്ളത്.. എന്റെ വീടും സുഹൃത്തുക്കളെയും ഭീമയുടെ വീട്ടുകാരും ഗുണ്ടകളും ചേർന്ന് വളഞ്ഞിരിക്കുന്നു.. ഈ സ്റ്റേഷനിൽ ഉൾപ്പെടെ അവർ വലിയ സ്വാധിനം ചെലുത്തിയതായാണ് അറിയുന്നത്.. എന്നെയും അവളെയും വധിക്കുമെന്ന് ഉറപ്പാണ് എന്ന് പോലീസ് ഉദയഗസ്ഥർ തന്നെ പറയുന്നു..
മരിക്കാൻ ഞങ്ങൾക്ക് ഭയമില്ലെന്ന് പറയുന്നില്ല..
ഭയമാണ് എന്ത് സംഭവിക്കുമെന്ന്, ഭയമാണ് ഇനി ജീവിക്കാൻ ആകുമോ എന്ന്..
മരണ മൊഴി നൽകാൻ സാധിക്കില്ല എന്ന് പോലീസ് സ്റ്റേഷനിലെ അവസ്ഥ കൊണ്ട് തന്നെ ബോധ്യപ്പെട്ടിട് ഒണ്ട്.. ആയതിനാൽ എനിക്കൊ,ഭീമക്കോ,എന്റെ സുഹൃത്തുക്കൾക്കോ എന്തെങ്കിലും സംഭവിച്ചാൽ ഇത് ഞങ്ങളുടെ മരണ മൊഴിയായ് കണക്കാക്കണം..
രെക്ഷപെടാനാകുമോ എന്ന് അറിയില്ല രക്ഷിക്കാൻ ആർക്കെങ്കിലും ആകുമോ എന്നും തീർച്ചയില്ല സഹായിക്കാൻ ആർക്കെങ്കിലും സാധിക്കുമെങ്കിൽ രക്ഷിക്കണം എന്ന് അപേക്ഷിക്കുകയാണ്..
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here