Advertisement

പോര്‍ച്ചുഗല്‍- സ്‌പെയിന്‍ മത്സരം; ട്രോളന്‍മാരും പറയുന്നു ‘തീപാറും’

June 15, 2018
1 minute Read
russian world cup

കുക്കുടന്‍

പോര്‍ച്ചുഗല്‍- സ്‌പെയിന്‍ മത്സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. മത്സരം ഏറ്റവും കടുത്തതാകുമെന്ന് തന്നെയാണ് ഫുട്‌ബോള്‍ ആരാധകര്‍ പറയുന്നത്. മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പുറത്തുവന്ന ട്രോളുകളിലും അങ്ങോട്ടും ഇങ്ങോട്ടുമുള്ള ആരാധകരുടെ വീറും വാശിയുമാണ് ഇന്ന് കുക്കുടന്‍ ദര്‍ശിച്ചത്. പോര്‍ച്ചുഗലും സ്‌പെയിനും മത്സരത്തോടനുബന്ധിച്ച് ട്രോളന്‍മാര്‍ പുറത്തിറക്കിയ ട്രോളുകളില്‍ കുക്കുടനെ ഊറിചിരിപ്പിച്ച ട്രോളുകള്‍ കാണാം…

-സംശയം വേണ്ട…പോര്‍ച്ചുഗല്‍- സ്‌പെയിന്‍ മത്സരം തീപാറുമെന്ന് തന്നെയാണ് ലെവന്‍മാര്‍ പറയുന്നത്. (എല്ലാം കണ്ടറിയാം)

 

-സ്‌പെയിനെ തളക്കാന്‍ പോര്‍ച്ചുഗലിന് സാധിക്കില്ലെന്നാണ് ധ്വനി. ഒപ്പം, ഞമ്മടെ റോണോ വെറും തള്ളുകാരനാണെന്നും ഈ ട്രോളന്‍ നിഗമനത്തിലെത്തിയിരിക്കുന്നു ( റോണോയെ ട്രോളന് ശരിക്കും മനസിലായിട്ടില്ലെന്ന് തോന്നുന്നു…മ്മ്‌ടെ താമരശേരി ചൊരം, അല്ലെങ്കില്‍ വേണ്ട…ചെക്കന്റെ കളി കാണ് നിങ്ങള്)

 

-സ്‌പെയിന്റെ പ്രതിരോധ നിര എത്ര ഉറപ്പുള്ളതാണെന്ന് വ്യക്തമാക്കുന്ന ട്രോള്‍ (അല്ലേലും സ്‌പെയിനെ പൂട്ടാനുള്ള പൂട്ടൊന്നും റഷ്യയിലേക്ക് എത്തിയ ഒരുത്തന്റെ കൈയിലുമില്ല)

 

-ക്ലബ് ഫുട്‌ബോളില്‍ എതിര്‍ ടീമുകളില്‍ കളിച്ചവര്‍ രാജ്യാന്തര ടീമില്‍ ഒന്നിച്ച് കളിക്കേണ്ടി വരുന്ന ദാറ്റ് മൊമന്റ്!! നേരെ തിരിച്ചും വരാം. (ദേ, റാമോസേ…ചങ്ങാതി പറയുന്ന കേട്ട് അന്ന് ഞങ്ങടെ സലയോട് ചെയ്ത പോലെ പാവം റോണോയോട് ചെയ്യല്ലേ…പണി പാളും!!)

നിങ്ങളെ പോലെ കുക്കുടനും ഉറക്കമൊളച്ച് കാത്തിരിക്കുന്നു… ഗ്ലാമര്‍ മത്സരത്തിലെ വിജയിയെ കാണാന്‍…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top