കായലില്‍ ചാടിയ കൃഷ്ണന്റെ മൃതദേഹം കണ്ടെത്തി

vk krishnan

കായലില്‍ ചാടിയ എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വികെ കൃഷ്ണന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയാണ് ബോട്ടിലില്‍ നിന്ന് കൊച്ചി കായലിലേക്ക് കൃഷ്ണന്‍ ചാടിയത്.വൈപ്പിനില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിയിലേക്കുള്ള ഫെറി ബോട്ടില്‍ നിന്നാണ് ചാടിയത്. ബോട്ടിലുണ്ടായിരുന്ന ഒരു യാത്രക്കാരന്റെ പക്കല്‍ ആത്മഹത്യാ കുറിപ്പ് ഏല്‍പിച്ചിട്ടായിരുന്നു കൃഷ്ണന്‍ ചാടിയത്. പാര്‍ട്ടിക്കകത്ത് നിന്നുള്ള സമ്മര്‍ദ്ധമാണ് കൃഷ്ണന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപണമുണ്ട്. പാര്‍ട്ടി യോഗങ്ങളില്‍ കൃഷ്ണനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും പരാതിയുണ്ട്. കൃഷ്ണന് രണ്ടു മാസം മുമ്പ് അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാനം നഷ്ടമായിരുന്നു. ആത്മഹത്യാ കുറിപ്പില്‍ പാര്‍ട്ടിയ്ക്ക് എതിരെ ആരോപണങ്ങള്‍ ഉണ്ടെന്നും സൂചനയുണ്ട്.

vk krishnan

Loading...
Top