എഡിജിപി സുദേഷ് കുമാറിനെ മാറ്റിയേക്കും

ദാസ്യപണി വിവാദത്തില്‍ എഡിജിപി സുദേഷ് കുമാറിനെതിരെ നടപടിക്ക് സാധ്യത. ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന്എഡിജിപി സുദേഷ് കുമാറിനെ മാറ്റിയേക്കും .പോലീസിന് പുറത്ത് നിയമനം നല്‍കാനാണ് ആലോചന. അടിമപണി ചെയ്യിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും നടപടി. ഔദ്യോഗിക വാഹനം ദുരപയോഗം ചെയ്തുവെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടുണ്ട്. അസഭ്യം പറയുകയും കൈയില്‍ പിടിച്ചെന്നുമാണ് എഡിജിപിയുടെ മകള്‍ നല്‍കിയി പരാതിയിലെ എഫ്‌ഐആര്‍. ഗവാസ്കറിന്റെ കഴുത്തിലെ കശേരുക്കള്‍ക്ക് ചതവുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. വ്യക്തിവൈരാഗ്യം വെച്ച് ഗവാസ്‌കറിനെ മനപൂര്‍വ്വം ആക്രമിക്കുകയായിരുന്നുവെന്ന് ഗവാസ്‌കറിന്റെ പരാതിയിലെ എഫ്‌ഐആറിലുള്ളത്.
adgp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here