നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജിയിൽ വിധി ഇന്ന്

court to produce verdict on dileep plea demanding visuals of actress attack

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഴുവൻ രേഖകളും ആവശ്യപ്പെട്ടുള്ള ദിലീപിൻറെ ഹർജിയിൽ എറണാകുളം സെഷൻസ് കോടതി ഇന്ന് വിധി പറയും.

കേസിന്റെ മുഴുവൻ രേഖയും ലഭിക്കുകയെന്നത് പ്രതിഭാഗത്തിൻറെ അവകാശമാണെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാൽ ദൃശ്യങ്ങൾ നൽകുന്നത് ഇരയായ പെൺകുട്ടിയുടെ സുരക്ഷയെ ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.

കേസിലെ പ്രതികളായ അഭിഭാഷകർ നൽകിയ വിടുതൽ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹർജിയിലും ഇന്ന് കോടതി ഉത്തരവ് പറയും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More