ജസ്‌നയെ കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പ്രഖ്യാപിച്ചു

പത്തനംതിട്ടയിൽ നിന്നും കാണാതായ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനി ജസ്‌ന മരിയ ജയിംസിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി വിവിധ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. വിവരങ്ങൾ നൽകുന്നവർക്ക് 5 ലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ട് ബഹുഭാഷയിലുള്ള പോസ്റ്ററുകളും അന്വേഷണ സംഘം വിവിധ ഇടങ്ങളിൽ പതിക്കുന്നുണ്ട്.
അതത് സംസ്ഥാനങ്ങളിലെ പൊലീസ് സേനാംഗങ്ങളുടെ പങ്കാളിത്തവും മലയാളി അസോസിയേഷനുകളുടെ പിന്തുണയും പ്രത്യക അന്വേഷണ സംഘത്തിന് ലഭിക്കുന്നുണ്ട്.
കഴിഞ്ഞ മാർച്ച് 22 ന് രാവിലെയാണ് പത്തനംതിട്ട വെച്ചൂച്ചിറ മുക്കൂട്ട് തറയിൽ നിന്നും ജസ്‌ന മരിയ ജയിംസിനെ കാണാതായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here