ഈ സംവിധായകൻ ഇന്ന് ലോകം കണ്ട മികച്ച ഗോളിമാരിൽ ഒരാൾ !
ഫിഫ ലോകകപ്പ് 2018 ൽ മെസ്സി ‘മിസ്സ്’ ആക്കിയ പെനൽറ്റി കിക്കാണ് കുറച്ചുദിവസങ്ങളായി ട്രോൾ പേജുകളിൽ നിറയുന്നത്. മെസ്സിയുടെ ആ ഗോൾ തടുത്തതിലൂടെ ഐസ്ലാൻഡിന്റെ ഗോൾ കീപ്പർ ഹാൽഡേഴ്‌സൺ ഫുട്‌ബോൾ പ്രേമികളെ അമ്പരിപ്പിച്ചിരിക്കുകയാണ്. മിന്നൽ വേഗത്തിൽ പാഞ്ഞ് പന്ത് ലക്ഷ്യത്തിലെത്തിക്കുന്ന മെസ്സിയുടെ മികവിനെയും കവച്ചുവെക്കുന്ന പ്രകടനം പുറത്തെടുത്ത ഹാൽഡേഴ്‌സണെ അത്ഭുതത്തോടെയല്ലാതെ ആർക്കും നോക്കാനാകില്ല.
മെസ്സിയും ഹാൻഡേഴ്‌സന്റെ ഗോൾ കീപിങ്ങിന് മുന്നിൽ മുട്ടുമടക്കിയതോടെ തന്റെ മുന്നിൽ ഗോൾ മിസ്സാക്കിയ വമ്പൻമാരുടെ പട്ടികയിലേക്ക് മെസ്സിയുടെ പേരും ഹാൽഡേഴ്‌സൺ എഴുതിച്ചേർത്തു. 2016 ലെ യൂറോ കപ്പിൽ റൊണാൾഡോയ്ക്കും ഹാൽഡേഴ്‌സൻ കാരണം ഗോൾ മിസ്സായിരുന്നു.
In 2016, Iceland tied Portugal, 1-1. Ronaldo took 10 shots, no goals.
In 2018, Iceland tied Argentina, 1-1. Messi took 11 shots, no goals.
Iceland vs. Ronaldo and Messi: 21 shots conceded, no goals.
— Ryan O’Hanlon (@rwohan) June 16, 2018
ഒരു ഫുട്‌ബോൾ താരമാകാൻ ലോകോത്തര ട്രെയിനിങ്ങോ സൗക്യങ്ങളോ ഹാൻഡേഴ്‌സണ് ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ചെറുപ്പത്തിൽ മൈദാനത്ത് പോയി ഹാൽഡേഴ്‌സൺ തന്നെ മതിലിലേക്ക് ഫുട്‌ബോൾ തട്ടുകയും, ബോൾ മതിലിൽ തട്ടി തിരിച്ചുവരുമ്പോൾ അത് പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. അദ്ദേഹത്തിന് ഇരുപതുവയസ്സായപ്പോഴായിരുന്നു ഹാൽഡേഴ്‌സണെ തളർത്തിയ ഒരു കാര്യം സംഭവിക്കുന്നത്. ഫുട്‌ബേൾ സ്വപ്‌നം കണ്ടുനടന്ന ആ ചെറുപ്പക്കാരന് പ്രദേശിക ടീമിൽ പോലും ഇടംനേടാനായില്ല.
അങ്ങനെ ഫുട്‌ബോൾ ലോകം വിട്ട് സിനിമ മേഖലയിലേക്ക് ചേക്കേറാൻ ഹാൽഡേഴ്‌സൺ തീരുമാനിച്ചു. പക്ഷേ അത്രപെട്ടെന്ന് ഫുട്‌ബോൾ ഹാൻഡേഴ്‌സണെ വിട്ടുപോകാൻ തയ്യാറല്ലായിരുന്നു. ഹാൽഡേഴ്‌സണിന്റെ അച്ഛന്റെ ഉപദേശപ്രകാരമാണ് ഫുട്‌ബോൾ സ്വപ്‌നം കൈവിടാതെ ഹാൽഡേഴ്‌സൺ ഒപ്പം കൂട്ടിയത്. അന്ന് ഹാൽഡേഴ്‌സൺ ഫുട്‌ബോളിനെ കൈവിട്ടിരുന്നുവെങ്കിൽ മികച്ച ഒരു ഗോളിയെ ഫുട്‌ബോൾ ലോകത്തിന് നഷ്ടമായേനെ.
നിരവധി പരസ്യചിത്രങ്ങൾ, ഫീച്ചർ ഫിലിം, നൈലോൺ എന്ന ബാൻഡിന് വേണ്ടി മ്യൂസിക്ക് വീഡിയോകൾ എന്നിവ സംവിധാനം ചെയ്തിട്ടുണ്ട് ഹാൽഡേഴ്‌സൺ. ലോകകപ്പ് തീമിൽ ഇറങ്ങിയ കൊക്ക കോളയുടെ പരസ്യചിത്രവും സംവിധാനം ചെയ്തത് ഹാൽഡേഴ്‌സണാണെന്ന് നമ്മളിൽ എത്രപേർക്കറിയാം ?
സംവിധാനം ചെയ്ത വീഡിയോകൾക്കൊന്നും അദ്ദേഹം പണമൊന്നും വാങ്ങിയില്ലെന്നത് മറ്റൊരു കാര്യം !
ഇന്ന് ഹാൽഡേഴ്‌സണിന്റെ കളി കാണുമ്പോൾ അദ്ദേഹത്തിന്റെ കളി മാത്രമല്ല, ഇടവേള സമയത്ത് അദ്ദേഹം സംവിധാനം ചെയ്ത പരസ്യചിത്രങ്ങളും ആരാധകർക്ക് കാണാം !
Iceland Keeper The Man Who Stopped Messi penalty kick
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here