‘ഇനി ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ല, സര്‍ക്കാര്‍ രൂപീകരണത്തിനും ശ്രമമില്ല’: മെഹ്ബൂബ മുഫ്തി

ബിജെപിയുമായി സഖ്യം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു കാശ്മീരിലെന്ന് മെഹ്ബൂബ മുഫ്തി. മെഹ്ബൂബ മുഫ്തിയുടെ പിഡിപിയുമായുള്ള സഖ്യം ബിജെപി പിന്‍വലിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. മോദിയെ വിശ്വസിച്ചാണ് 2014 ല്‍ ബിജെപിയുമായി പിഡിപി സഖ്യത്തിലേര്‍പ്പെട്ടത്. കേന്ദ്ര സഹായം ലഭിക്കുമെന്ന് വിശ്വസിച്ചാണ് സഖ്യം രൂപീകരിച്ചതും. എന്നാല്‍, സഖ്യം ഇനിയും മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലായി. തങ്ങളുടെ രാഷ്ട്രീയ നയവും ബിജെപിയുടെ നയവും ഒത്തുപോകില്ലെന്നും മെഹ്ബൂബ പ്രതികരിച്ചു. ഒരു പാര്‍ട്ടിയുമായും ഇനി കാശ്മീരില്‍ സഖ്യത്തിനില്ലെന്നും സര്‍ക്കാര്‍ രൂപീകരണത്തിന് പിഡിപി മുന്നോട്ട് വരില്ലെന്നും ഗവര്‍ണറെ അറിയിച്ചതായും മെഹ്ബൂബ മുഫ്തി പറഞ്ഞു. ബിജെപി പിന്തുണ പിന്‍വലിച്ചതോടെ ഭരിക്കാനുള്ള കേവല ഭൂരിപക്ഷം പിഡിപിക്ക് നഷ്ടപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിയായ മുഫ്തി രാജിവെച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here