ലോകത്തിന് ഒരു പുതിയ ജീവിയെ സമ്മാനിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല

ലോകത്തിന് ഒരു പുതിയ ജീവിയെ സമ്മാനിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല. ആംഫിപോഡ് വർഗത്തിൽപ്പെട്ട ഒരു പുതിയ ജീവിയെയാണ് കുസാറ്റ് സ്കൂൾ ഓഫ് മറൈൻ സയൻസസിലെ മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പിലെ ഗവേഷകർ കണ്ടെത്തിയത്.
കണ്ടൽക്കാടുകൾ നിറഞ്ഞ വളന്തക്കാട് ദ്വീപിൽ നിന്നുമാണ് ഈ ജിവിയെ കണ്ടെത്തിയത്. ഇതോടെ ജീവിയുടെ പേരിനൊപ്പം കുസാറ്റിന്റെ നാമവും എഴുതിച്ചേർത്തു. ‘വിക്ടോറിയോപ്പിസ കുസാറ്റൻസിസ്’എന്നാണ് ജീവിയുടെ പേര്. സമുദ്ര ശാസ്ത്രപഠന മേഖലയിൽ കുസാറ്റിന്റെ 80 വർഷത്തെ സംഭാവനകൾ പരിഗണിച്ചാണ് നാമകരണം.
ഇന്ത്യൻ ജലാശയങ്ങളിൽ നിന്നുള്ള വിക്ടോറിയോപ്പിസ ജനുസ്സിൽ മൂന്നാമത്തേതാണ് പുതിയ ഇനം. ഗവേഷകരായ ഫിലോമിന ഹണി, എസ്.ബിജോയ് നന്ദൻ, പി.ആർ.ജയചന്ദ്രൻ എന്നിവർ ചേർന്നു നടത്തിയ പഠനം രാജ്യാന്തര ശാസ്ത്ര പ്രസിദ്ധീകരണമായ ‘സൂടാക്സ’ പ്രസിദ്ധീകരിച്ചു.
New amphipod species named after Cusat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here