ജമ്മുകാശ്മീരില്‍ ഗവര്‍ണ്ണര്‍ ഭരണം

കാശ്മീരില്‍ പിഡിപി- ബിജെപി സഖ്യം പിരിഞ്ഞതിനെ തുടര്‍ന്ന് ഗവര്‍ണ്ണര്‍ ഭരണം. ഗവര്‍ണ്ണര്‍ ഭരണം വേണമെന്ന ശുപാര്‍ശയില്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഒപ്പ് വച്ചതോടെയാണ് ഗവര്‍ണ്ണര്‍ ഭരണത്തിന് അനുമതിയായത്. ഇന്നലെ ഉച്ചയോടെയാണ് ബിജെപി പിഡിപി സഖ്യത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചത്. അതിന് പിന്നാലെയാണ് മെഹബൂബ മുഫ്തി രാജി വച്ചു. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്താലയത്തിന് നല്‍കിയിരുന്നു. മന്ത്രാലയം ഇത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. തുടര്‍ന്നാണ് രാഷ്ട്രപതി ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കിയത്. പി.ഡി.പി.യുമായി കൈകോര്‍ക്കില്ലെന്നു കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപവത്കരിക്കാനില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സും വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here