ഗവാസ്കറുടെ മൊഴി രേഖപ്പെടുത്തി

എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധ മര്‍ദ്ദിച്ച പോലീസ് ഡ്രൈവർ ഗവാസ്കറുടെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ്പി പ്രശാന്തൻ കാണിയാണ് മൊഴി രേഖപ്പെടുത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് ഗവാസ്കർ. ആശുപത്രിയിലെത്തിയാണ് എസ്പി മൊഴി രേഖപ്പെടുത്തിയത്.
സ്നിഗ്ധ മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവാസ്കർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്നിഗ്ധയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പെണ്‍കുട്ടിയും ഗവാസ്കറിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഇതിനെതിരെ ഗവാസ്കർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസ് വ്യാജമാണെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവാസ്കർ ഹൈക്കോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here