Advertisement

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

June 20, 2018
Google News 0 minutes Read

ജമ്മു കാശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റു. പുൽവാമയിലെ ത്രാലിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഒരു സിആർപിഎഫ് ജവാനും നാലും സൈനികർക്കുമാണ് പരിക്കേറ്റത്.

ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഒരാൾ പാകിസ്ഥാൻ പൗരനും മറ്റ് രണ്ടുപേർ കാശ്മീർ സ്വദേശികളാണെന്നും പോലീസ് അറിയിച്ചു.

അതേസമയം, കാശ്മീരിലെ സൈനിക നടപടികൾ തുടരുമെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അറിയിച്ചു. സൈന്യത്തിന്റെ മേൽ രാഷ്ട്രീയ ഇടപെടലുകൾ ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here