Advertisement

വരാപ്പുഴ കസ്റ്റഡി മരണം; എ.എന്‍. രാധാകൃഷ്ണന്റെ കക്ഷിചേരല്‍ ഹര്‍ജി ഹെക്കോടതി തള്ളി

June 21, 2018
0 minutes Read
an radhakrishnan

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസിൽ ബിജെപി നേതാവ്  എ.എന്‍. രാധാകൃഷ്ണന്റെ കക്ഷി ചേരൽ ഹർജി ഹൈക്കോടതി തള്ളി. കക്ഷി ചേരൽ ഹർജി രാഷ്ടീയ ലക്ഷ്യത്തോടെ ഉള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മൂന്നാം കക്ഷിക്ക് കേസില്‍ കാര്യമില്ലെന്നും കക്ഷിയുടെ സഹായമില്ലാതെ തന്നെ കേസ് നടത്താന്‍ കോടതിക്ക് കഴിയുമെന്നും കോടതി വ്യക്തമാക്കി. കൊല്ലപ്പെട്ട ശ്രീജിത്ത് ബിജെപിക്കാരനായിരുന്നുവെന്നും ഭരണകക്ഷിയായ സിപിഎം രാഷ്ട്രീയ ശത്രുക്കളെ ഉന്‍മൂലനം ചെയ്യാന്‍ പോലീസിനെ ഉപയോഗിക്കുകയാണെന്നുമുള്ള രാധാകൃഷ്ണന്റെ വാദം കോടതി തള്ളി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top