പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിന് കോടതിയുടെ അനുമതി

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിന് ഹൈക്കോടതി അനുമതി നല്‍കി. ചട്ടങ്ങള്‍ പാലിച്ച് സര്‍ക്കാരിന് കോളേജില്‍ പ്രവേശനം നടത്താം. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രാലയം പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പ്രവേശനത്തിന് അനുമതി നിഷേധിച്ചിരുന്നു. കോളേജിലെ പോരായ്മകള്‍ ഉടന്‍ പരിഹരിക്കുമെന്ന് ചീഫ് സെക്രട്ടറി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് കോടതിയുടെ അനുമതി. കോടതിയുടെ അനുമതി ലഭിച്ചതോടെ പാലക്കാട് മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം 100 സീറ്റുകളില്‍ പ്രവേശനം നടത്താന്‍ സാധിക്കും. സ്വാശ്രയ മേഖലയിലെ 9 കോളേജുകള്‍ക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നിഷേധിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top