മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന അഞ്ച് സ്ത്രീകളെ തോക്കുചൂണ്ടി കൂട്ടബലാത്സംഗം ചെയ്തു

റാഞ്ചിയിൽ മനുഷ്യക്കടത്തിനെതിരേ തെരുവുനാടകം കളിച്ചുകൊണ്ടിരുന്ന അഞ്ചു സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു. ജാർഖണ്ഡിലെ ഖുണ്ടി ജില്ലയിലാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന പുരുഷന്മാരെ മർദ്ദിച്ച് അവശരാക്കിയ ശേഷമാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.
ചൊവ്വാഴ്ച വൈകുന്നേരം കോചങ് ബ്ലോക്കിലെ ആർസി മിഷൻ സ്‌കൂളിനു സമീപം തെരുവുനാടകം കളിക്കുകയായിരുന്ന 11 പേരടങ്ങുന്ന സംഘത്തെയാണ് ആയുധധാരികൾ ആക്രമിച്ചത്.
തുടർന്ന് സ്ത്രീകളെ ബലംപ്രയോഗിച്ച് കാറിനുള്ളിൽ കയറ്റി ജനവാസമില്ലാത്ത സ്ഥലത്തെത്തിച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു. തട്ടിക്കൊണ്ടുപോയ അഞ്ചു പേരിൽ നാലുപേരും അവിവാഹിതരാണ്. സംഘത്തിലുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകളെ ഇവർ വിട്ടയച്ചിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്താനായി മൂന്ന് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ചിലരെ ഇതിനകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here