Advertisement

‘ഗർഭിണി-എ പ്രെഗ്നന്റ് വിഡോ ‘ ; ചിത്രീകരണം ആരംഭിച്ചു

May 5, 2025
Google News 2 minutes Read

നിരവധി ദേശീയ- അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയ “ഒങ്കാറ” എന്ന ചിത്രത്തിനു ശേഷം ഉണ്ണി കെ ആർ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഗർഭിണി-എ പ്രെഗ്നന്റ് വിഡോ ‘എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു.

Read Also: ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടു; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി ഉടന്‍ തിയേറ്ററുകളിലേക്ക്

വ്യാസചിത്ര യുടെ ബാനറിൽ ഡോക്ടർ പ്രഹ്ലാദ്‌ വടക്കേപ്പാട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അജീഷ് കൃഷ്ണ നായകനായും,റ്റ്വിങ്കിൾ ജോബി നായികാ കഥാപാത്രമായും എത്തുന്നു. ശിവൻകുട്ടി,സുനിൽ സുഖദ,തുഷാര പിള്ള, സന്തോഷ്‌ കുറുപ്പ്,അഖില അനോകി തുടങ്ങിയവരും അഭിനയിക്കുന്നു.വിനോയ് വിഷ്ണു വടക്കേപ്പാട്ട്,സൗമ്യ കെ എസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാംലാൽ പി തോമസ് നിർവ്വഹിക്കുന്നു.രാജേഷ് തില്ലങ്കേരി തിരക്കഥ സംഭാഷണമെഴുതുന്നു. സുധേന്ദുരാജ് ആണ് സംഗീതം.

Story Highlights : “A Pregnant Widow”; Filming begins

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here