Advertisement

പാസ്‌പോർട്ട് പുതുക്കാൻ മതംമാറാൻ ആവശ്യപ്പെട്ട ഓഫീസറെ സ്ഥലംമാറ്റി; ദമ്പതികൾക്ക് പാസ്‌പോർട്ട് നൽകി

June 22, 2018
0 minutes Read
couple who asked to convert by passport officer tranferred

പാസ്‌പോർട്ട് പുതുക്കാൻ ഹിന്ദുമതം സ്വീകരിക്കണമെന്ന് മിശ്രവിവാഹിതരോട് ആവശ്യപ്പെട്ട ഓഫീസറെ സ്ഥലംമാറ്റി. ലഖ്‌നൗവിലെ പാസ്‌പോർട്ട് ഓഫീസർ വികാസ് മിശ്രയെയാണ് സ്ഥലംമാറ്റിയത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച റീജ്യണൽ പാസ്‌പോർട്ട് ഓഫീസർ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും വ്യക്തമാക്കി. പരാതിക്കാരായ ദമ്പതികൾക്ക് പാസ്‌പോർട്ട് പുതുക്കിനൽകുകയും ചെയ്തു.

തൻവി സേഥ് മുഹമ്മദ് അനസ് സിദ്ദിഖി ദമ്പതികളാണ് പരാതിയുമായി രംഗത്തെത്തിയത്. മുസ്!ലിമായ തന്റെ ഭർത്താവ് മതം മാറിയാൽ മാത്രമേ തനിക്കും പാസ്!പോർട്ട് പുതുക്കികിട്ടൂവെന്ന് പറഞ്ഞ് പാസ്!പോർട്ട് സേവാ കേന്ദ്രത്തിലെ ഓഫീസർ വികാസ് മിശ്ര അപമര്യാദയായി പെരുമാറിയെന്നായിരുന്നു തൻവി സേഥിന്റെ പരാതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top