ജെസ്‌ന മരിക്കാൻ പോകുന്നു എന്ന് മെസ്സേജ് അയക്കാറുണ്ടായിരുന്നു : സുഹൃത്ത്

ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തിൽ പ്രതികരണവുമായി സുഹൃത്ത്. ജെസ്‌ന മരിക്കാൻ പോകുന്നുവെന്ന് തനിക്ക് ഇടക്കിടെ മെസ്സേജ് അയക്കാറുണ്ടായിരുന്നു. ഇക്കാര്യം ജെസ്‌നയുടെ സഹോദരനെ അറിയിച്ചിരുന്നതായും സുഹൃത്ത് പറയുന്നു.
ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് തന്നെ ശല്യപ്പെടുത്തുകയാണെന്നും നാട്ടുകാർ തന്നെ
ഒറ്റപ്പെടുത്തുകയാണെന്നും ജെസ്‌നയുടെ സുഹൃത്തായ യുവാവ് പറയുന്നു. താൻ ജെസ്‌നയുടെ കാമുകനല്ലെന്നും ജെസ്‌നയ്ക്ക് കാമുകനുണ്ടോയെന്ന് തനിക്കറിയില്ലെന്നും യുവാവ് പറഞ്ഞു.
ജെസ്‌നയ്ക്കു വന്ന മെസേജുകളും ഫോൺകോളുകളും സൈബർ വിദഗ്ധരടക്കമുള്ളവരുടെ സഹായത്തോടെ പോലീസ് കണ്ടെത്തിയിരുന്നു. മെസേജുകൾ കേന്ദ്രീകരിച്ചാണ് തുടർന്നുള്ള അന്വേഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് അപ്പോൾ ജെസ്‌നയുടെ സുഹൃത്തിനെ പോലീസ് പത്തിൽ കൂടുതൽ തവണ ചോദ്യം ചെയ്തത്.
മാർച്ച് 22നാണ് രണ്ടാംവർഷ ബിരുദ വിദ്യാർഥിയായ ജെയിംസിന്റെ മകൾ ജെസ്‌നയെ കാണാതായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here