ആധാർ വിവരങ്ങൾ പോലീസിന് കൈമാറിയേക്കും : കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ആദ്യമായി കുറ്റകൃത്യങ്ങളിൽപ്പെടുന്നവരെ പിടികൂടുന്നതിനും തിരിച്ചറിയാത്ത മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും ആധാർ വിവരങ്ങൾ പോലീസുമായി പങ്കുവെച്ചേക്കും. ഇക്കാര്യം ആലോചനയിലാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബാൻസ്രാജ് അഹിർ അറിയിച്ചു.
ആധാർ വിവരങ്ങൾ കൈമാറുന്ന കാര്യവും ജയിൽ നിയമം ഭേദഗതി ചെയ്യുന്നതും മന്ത്രിസഭാ യോഗ ചർച്ച ചെയ്യുമെന്നും ഹൻസ്‌രാജ് കൂട്ടിച്ചേർത്തു. ആധാർ വിവരം പോലീസിന് നൽകുന്നത് കുറ്റകൃത്യങ്ങൾ തെളിയിക്കാൻ സഹായിക്കുമെന്നെ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻസിആർബി) ഡയറക്ടറുടെ
നിർദേശത്തോടെ പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here