Advertisement

ജാർഖണ്ഡിലെ കൂട്ടബലാത്സംഗം; ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി

June 22, 2018
0 minutes Read
national womens commission sought report on jharkhand gang rape

ജാർഖണ്ഡിൽ അഞ്ച് ആക്ടിവിസ്റ്റുകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ ജാർഖണ്ഡ് ഡിജിപിയോട് റിപ്പോർട്ട് തേടി. അന്വേഷണത്തിന് മൂന്നംഗ സമിതിയെയും കമ്മീഷൻ നിയോഗിച്ചു.

ഗോത്രമേഖലയിൽ മനുഷ്യക്കടത്തിന് എതിരെ പ്രവർത്തിക്കുന്ന എൻ.ജി.ഒയിലെ അംഗങ്ങളാണ് പീഡനത്തിന് ഇരയായത്. പ്രാദേശിക ക്രിസ്ത്യൻ മിഷനറിമാരുടെ പിന്തുണയോടെയെത്തിയ 11 അംഗ ആക്ടിവിസ്റ്റുകൾ മനുഷ്യക്കടത്തിന് എതിരെ ബോധവത്കരണ നാടകം നടത്തുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്.

നാടകം പുരോഗമിക്കുന്നതിനിടെ ആയുധങ്ങളുമായി ബൈക്കിലത്തിയ അക്രമികൾ സംഘത്തിലെ പുരുഷൻമാരെ മർദിച്ച ശേഷം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി തോക്കിൻമുനയിൽ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. റാഞ്ചിയിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള കുന്തി ജില്ലയിലായിരുന്നു സംഭവം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top