വാളയാറിൽ ഫോർമാലിൻ കലർത്തിയ 4000 കിലോ ചെമ്മീൻ പിടികൂടി

വാളയാറിൽ നിന്നും ഫോർമാലിൻ കലർത്തിയ 4000 കിലോഗ്രാം ചെമ്മീൻ പിടികൂടി. ആന്ധ്രാപ്രദേശിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന ചെമ്മീനാണ് പിടികൂടിയത്.
വാഹനത്തിൽ നിന്ന് പിടിച്ചെടുത്ത മീനിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഫോർമാലിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് വിശദമായ പരിശോധനയ്ക്കായി മീൻ ഏറണാകുളം കാക്കനാട്ടെ ലാബിലേക്ക് അയച്ചു. 4000 കിലോ മീനിലും ഫോർമാലിൻ കലർന്നിട്ടുണ്ടോയെന്നും പരിശോധനയിൽ കണ്ടെത്തും.
കഴിഞ്ഞ ദിവസം ആന്ധ്രയിൽ നിന്ന് കൊണ്ടുവന്ന 14000 കിലോ മീൻ രാസവസ്തു കലർത്തിയതിനെ തുടർന്ന് പിടികൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അതിർത്തി മേഖലയിലെ ചെക്ക്‌പോസ്റ്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here