ഒമ്പതാം ക്ലാസുകാരൻ പത്താം ക്ലാസുകാരനെ കൊന്നത് സ്‌കൂളിനോടുള്ള പകമൂലം; റിപ്പോർട്ട് പുറത്ത്

വഡോദര സ്‌കൂളിലെ ഒമ്പതാം ക്ലാസ്സുകാരനെ പത്താം ക്ലാസ്സ് വിദ്യാർഥി കൊന്നത് സ്‌കൂളിനോടുള്ള പക മൂലമെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് വഡോദര ശ്രീഭാരതീയ വിദ്യാലയത്തിലെ വിദ്യാർഥിയായ ദേവ് തഡ്വിയെന്ന 14വയസ്സുകാരനെ സ്‌കൂളിലെ ശൗചാലയത്തിനുള്ളിൽ കുത്തേറ്റ നിലയിൽ കണ്ടെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് അതേ സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദൃക്‌സാക്ഷികളായ കുട്ടികളുടെ മൊഴിയുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
സ്‌കൂളിന് നാണക്കേടുണ്ടാക്കുന്ന എന്തെങ്കിലും കൃത്യം ചെയ്യണമെന്ന വാശിയാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി മൊഴിനൽകിയതായി പോലീസ് പറയുന്നു. ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപകൻ ഈ വിദ്യാർത്ഥിയെ വഴക്കുപറഞ്ഞിരുന്നു. ഇതിന്റെ ദേഷ്യം തീർക്കാൻ കണ്ടെത്തിയ മാർഗമായിരുന്നു കൊലപാതകം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here