‘തിലകൻ ചേട്ടനോട് അമ്മ മാപ്പ് പറയുമായിരിക്കും, അല്ലേ ?’; താരസംഘടനയ്‌ക്കെതിരെ തുറന്നടിച്ച് ആഷിഖ് അബു

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യിൽ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധം പ്രകടപ്പിച്ച് സംവിധായകൻ ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന’ കുറ്റത്തിന് മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് ‘അമ്മ’ മാപ്പുപറയുമായിരിക്കും, അല്ലേ ?’ എന്നാണ് ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചത്.
നേരത്തെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിനെ അറസ്റ്റ് ചെയ്തതിനുപിന്നാലെ തന്നെ താരത്തെ അമ്മ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. സംഘടനയുടെ തലപ്പത്തുനടന്ന അഴിച്ചുപണിക്ക് പിന്നാലെയാണ് താരത്തെ വീണ്ടും സംഘടനയിലേക്ക് തിരിച്ചെടുത്തത്.
ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുത്ത നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് വിമൻ ഇൻ സിനിമ കളക്ടീവും രംഗത്തെത്തിയിരുന്നു. താരത്തെ തിരികെയുടത്ത നടപടി സ്ത്രീവിരുദ്ധമാണെന്നും അമ്മ പോലുള്ള സംഘടനയ്ക്ക് അത് യോജിച്ചതല്ലെന്നും സോഷ്യൽ മീഡിയയിൽ പരക്കെ ആക്ഷേപമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here