ഹൃദയാഘാതം; നടന്‍ ക്യാപ്റ്റന്‍ രാജു ആശുപത്രിയില്‍

captain raju

ഹൃദയാഘാതത്തെ തുടര്‍ന്ന് നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്കു പോവുകയായിരുന്ന ക്യാപ്റ്റന്‍ രാജുവിന് വിമാനത്തില്‍ വെച്ചാണു ഹൃദയാഘാതം അനുഭവപ്പെട്ടത്. ഒമാനിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ ഇപ്പോള്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി അദ്ദേഹത്തെ കിംസ് അശുപത്രിയിലേക്കു മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top