‘ഇത് മലയാള സിനിമയിലെ പുരുഷാധിപത്യത്തിന്റെ തെളിവ്; എവിടെ നമ്മുടെ സഹോദരിക്കുള്ള നീതി ?’ : നടി രഞ്ജിനി

നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതി ദിലീപിനെ മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ തിരിച്ചെടുത്തതിൽ പ്രതിഷേധം പുകയുന്നു. നടി രഞ്ജിനിയും ഇന്ന് ‘അമ്മ’യുടെ സ്ത്രീവിരുദ്ധ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
‘അമ്മ’യെന്ന പവിത്രമായ പേര് സംഘടന മാറ്റണം. ഇത് ഓരോ അഭിനേത്രികൾക്കെതിരെയുമുള്ള അധിക്ഷേപം മാത്രമല്ല. മലയാള സിനിമയിലെ പുരുഷാധിപത്യത്തിന്റെ തെളിവാണ്. കേസന്വേഷണം പുരോഗമിക്കുമ്പോൾ തന്നെ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എന്തുകൊണ്ടാണ് സംഘടന കൈക്കൊണ്ടത് ? സംഘടനയുടെ ലക്ഷ്യം അനുസരിച്ച് നോക്കുമ്പോൾ അഭിനേതാക്കളെ സംരക്ഷിക്കുന്ന സംഘടനയായി തോന്നുന്നില്ല. ഇത് നാണക്കേടാണ്. എവിടെയാണ് നമ്മുടെ സഹോദരിക്കുള്ള നീതി.’ രഞ്ജിനി ചോദിക്കുന്നു.
നടപടിയെ ചോദ്യം ചെയ്ത് ഇന്നലെ ഡബ്ലിയുസിസിയും സംവിധായകൻ ആഷിഖ് അബുവും രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here