Advertisement

വനംഭൂമിയിൽ നിന്നും ഇരുനൂറോളം മരങ്ങൾ മുറിച്ചു കടത്തി; കെഎം മാണിയുടെ മരുമകന്റെ പ്ലാന്റേഷനെതിരെ കേസ്

June 26, 2018
0 minutes Read

കെഎം മാണിയുടെ മരുമകന്റെ ഉടമസ്ഥതയിലുള്ള പാമ്പ്ര കോഫി പ്ലാന്റേഷൻസിനെതിരെ കേസ്. നിക്ഷിപ്ത വനംഭൂമിയിൽ നിന്നും മരംമുറിച്ച് കടത്തിയതിനാണ് കേസ്.

പാമ്പ്ര കോഫി പ്ലാന്റേഷൻ അധികൃതർ ഇരുനൂറോളം മരങ്ങളാണ് മുറിച്ചുകടത്തിയത്. മാണിയുടെ മരുമകൻ രാജേഷും പിതൃസഹോദരങ്ങളുമാണ് പ്ലാന്റേഷന്റെ ഉടമസ്ഥർ. മരം വനംവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ പ്ലാന്റെഷൻ മാനേജരടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു.

വയനാട് ചെതലയത്താണ് പ്ലാന്റേഷൻ. വനഭൂമി കഴിഞ്ഞ വർഷം സർക്കാർ ഏറ്റെടുത്തതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top