വിഖ്യാത ഫോട്ടോഗ്രാഫർ ഡേവിഡ് ഗോൾഡ്ബ്ലാട്ട് അന്തരിച്ചു

david goldblatt passes away

ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗക്കാർ അനുഭവിക്കുന്ന വർണ്ണവിവേചനത്തിന്റെ ദുരിതങ്ങൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ വിഖ്യാത ഫോട്ടോഗ്രാഫർ ഡേവിഡ് ഗോൾഡ്ബ്ലാട്ട് അന്തരിച്ചു. 87 വയസ്സായിരുന്നു. ദക്ഷിണാഫ്രിക്കയിലെ സ്വവസതിയിലായിരുന്നു അന്ത്യം.

അദ്ദേഹത്തിന്റെ മരണത്തിൽ പ്രസിഡന്റ് സിറിൽ റാമഫോസ അനുശോചിച്ചു. തന്റെ ലെൻസിലൂടെ രാജ്യത്തെ ജനങ്ങളുടെ ദുരിതം പുറത്തെത്തിച്ച ഒരാളെകൂടി നഷ്ടമായെന്നാണ് പ്രസിഡന്റ് പറഞ്ഞത്.

The dethroning of Cecil John Rhodes, after the throwing of human faeces on the statue and the agreement of the university to the demands of students for its removal. University of Cape Town, 9 April 2015

ഗോൾഡ് ബ്ലാട്ട് 1948 മുതലാണ് താനെടുത്ത ചിത്രങ്ങളിലൂടെ ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗക്കാർ അനുഭവിക്കുന്ന വർണ്ണവിവേചനത്തിന്റെ ദുരിതകഥകൾ തന്റെ ക്യാമറയിലൂടെ ലോകത്തോട് വിൡച്ചുപറയാൻ തുടങ്ങിയത്. മോണോക്രോമിലാണ് അന്ന് ഗോൾഡ് ബ്ലാട്ട് ചിത്രങ്ങൾ പകർത്തിയിരുന്നത്. 1990 മുതലാണ് ഗോൾഡ് ബ്ലാട്ട് കളർ ഫോട്ടോഗ്രാഫിയിലേക്ക് തിരിയുന്നത്.

Ozzie Docrat with his daughter Nassima in his shop before its destruction under the Group Areas Act, Fietas, Johannesburg, 1977

ഹേസൽബ്ലാഡ് പുരസ്‌കാരം, ലൂസീ അവാർഡ്, നിരവധി ഹോണററി ഡോക്ടറേറ്റുകൾ എന്നിവ ഗോൾഡ് ബ്ലാട്ടിനെ തേടിയെത്തിയിട്ടുണ്ട്. സ്‌റ്റേറ്റ് ഇൻഫോർമേഷൻ ബിൽ നടപ്പാക്കിയതിൽ പ്രതിഷേധിച്ച് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിന്റെ കൈയ്യിൽ നിന്നും ലഭിക്കുന്ന ഓർഡർ ഓഫ് ഇഖമാംഗ എന്ന പുരസ്‌കാരം ഗോൾഡ് ബ്ലാട്ട് വേണ്ടെന്നുവെച്ചു.

Miriam Mazibuko waters the garden of her house for which she waited eight years under the reconstruction and development programme. It consists of one room. Her four children live with her in-laws. Extension 8, Far East Alexandra township, 12 September 2006

ലോകപ്രശ്‌സത ആർട്ട് ഗ്യാലറികളിലും മ്യൂസിയങ്ങളിലുമെല്ലാം ഗോൾഡ് ബ്ലാട്ടിന്റെ ചിത്രങ്ങൾ പ്രദർശനത്തിനുവെച്ചിട്ടുണ്ട്. നിരവധി സാഹിത്യകൃതികൾക്കും ഗോൾഡ് ബ്ലാട്ടിന്റെ ചിത്രങ്ങൾ ആധാരമായിട്ടുണ്ട്.

david goldblatt passes awayനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More